അശ്വിന്
Posted On
date_range Updated On
date_range ബൈക്ക് മോഷണം: ഒരാൾകൂടി പിടിയില്‍
കൊടകര: ബൈക്ക് മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം പഞ്ചാരവളവ് കറുത്തവീട്ടില്‍ അശ്വിനെയാണ് (22) എസ്.എച്ച്.ഒ കെ. ബാബു, എസ്.ഐമാരായ കെ.എസ്. സുബിന്ദ്, എ.എ. സുരേഷ്, പി.വി. അനീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൈപമംഗലത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഒന്നിന് കൊടകര മേല്‍പാലം ജങ്ഷനില്‍നിന്നാണ് ഇയാളും കൂട്ടാളിയായ മിതുല്ഷിനും ചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചത്. മിതുല്ഷിനെ പിറ്റേന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. അശ്വിനെ കോടതിയില്‍ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.