ഷാഹുല്‍
ഹമീദ്
Posted On
date_range Updated On
date_range ബാങ്ക് ശാഖയിലെ മോഷണം: ഒരാള്‍ പിടിയില്‍
കൊടകര: ഇസാഫ് ബാങ്കിന്റെ കൊടകര ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പത്തനംതിട്ട കലഞ്ഞൂര്‍ വാണിയംപാറയില്‍ ഷാഹുല്‍ ഹമീദാണ് (39) പിടിയിലായത്. കൊടകര എസ്.എച്ച്.ഒ കെ. ബാബു, എസ്.ഐമാരായ കെ.എസ്. സുബിന്ദ്, ഇ.എ. സുരേഷ്, എ.കെ. സോജന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ കോട്ടയത്തുനിന്ന് അറസ്റ്റുചെയ്തത്. ഇയാളെ കോടതില്‍ ഹാജറാക്കി. കഴിഞ്ഞ 25നാണ് കൊടകര ദേശീയപാതയോരത്തെ ഇസാഫ് ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച സംഘത്തിലെ നാലുപേരെ ഇനിയും പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.