representational image
Posted On
date_range Updated On
date_range കൊടകരയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ച് പവന് കവര്‍ന്നു
കൊടകര: പുത്തൂക്കാവില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. വാതില്‍ കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. പുത്തൂക്കാവ് തോമ്മാന ജോബിയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വിദേശത്ത് ജോലിക്കാരനായ ജോബിയുടെ ഭാര്യയും മക്കളും ക്രിസ്മസ് പ്രമാണിച്ച് കല്ലേറ്റുങ്കരയിലുള്ള വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച അഞ്ച് പവനോളം തൂക്കമുള്ള വളകള്‍ കവര്‍ന്നത്. കൊടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.