ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളില്‍നിന്ന് വിരമിക്കുന്ന അബ്ദുൽഹഖും സീനത്തും
ഇരിങ്ങാലക്കുട: അധ്യാപക ദമ്പതികളായ അബ്ദുൽ ഹഖും സീനത്തും ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളില്‍നിന്ന് വിരമിക്കുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും മുഖ്യസംഘാടകരില്‍ ഒരാളാണ് അബ്ദുൽ ഹഖ് മാസ്റ്റർ. സ്കൂളിന്റെ പുരോഗതിയില്‍ നിർണായക പങ്ക് വഹിക്കാനും കഴിഞ്ഞു. മാര്‍ച്ച് 31നാണ് വിരമിക്കുന്നത്. പത്നി സീനത്ത് ടീച്ചര്‍ മേയ് 31നാണ് വിരമിക്കുന്നത്.
അഡ്വ. തോമസ് ഉണ്ണിയാടന്‍, ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പിണിക്കപ്പറമ്പില്‍, കെ.വി. ദാസന്‍, മുന്‍ ഡി.ഡി.ഇ അലിയാർ, മുന്‍ എ.ഇ.ഒ ബാലകൃഷ്ണന്‍ തുടങ്ങി നരവധിപേര്‍ ആശംസയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.