ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ എ​ച്ച്.​ഡി.​പി സ​മാ​ജം സ്‌​കൂ​ള്‍ എ​ട​തി​രി​ഞ്ഞി

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം; എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിന് കിരീടം

ഇരിങ്ങാലക്കുട: നാലു ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ആതിഥേയരായ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂൾ 449 പോയന്‍റ് നേടി ജേതാക്കളായി. ആദ്യമായാണ് എച്ച്.ഡി.പി ഓവറോൾ കിരീടം നേടുന്നത്. രണ്ടാം സ്ഥാനം 433 പോയന്‍റ് നേടിയ നാഷനൽ ഹയർസെക്കൻഡറി സ്കൂളിനും മൂന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിനുമാണ്.

ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.ഡി.പി (245) ഒന്നാം സ്ഥാനവും നാഷനൽ (199) രണ്ടാം സ്ഥാനവും എസ്.എൻ ഹയർസെക്കൻഡറി (152) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ നാഷനൽ, എൽ.എഫ്.സി.ജി.എച്ച്.എസ് എന്നിവ ഒന്നാം സ്ഥാനവും (168 പോയന്‍റ് വീതം), എച്ച്.ഡി.പി (148) രണ്ടാം സ്ഥാനവും ഡോൺ ബോസ്കോ (111) മൂന്നാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ സെന്‍റ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (72), എൽ.എഫ്.സി.എച്ച്.എസ് (67), ഡോൺ ബോസ്കോ, നാഷനൽ (66 പോയന്‍റ് വീതം) എന്നിവക്കാണ് യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ. എൽ.പി വിഭാഗത്തിൽ ഡോൺ ബോസ്കോ (59), എൽ.എഫ്.സി.എൽ.പി.എസ് (58), ശ്രീകൃഷ്ണ ആനന്ദപുരം (57) എന്നിവ ആദ്യ മൂന്നു സ്ഥാനം നേടി.

ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ നാഷനൽ ഹയർസെക്കൻഡറി (84), ബി.വി.എം.എച്ച്.എസ്.എസ് കൽപറമ്പ്, ശ്രീകൃഷ്ണ (70 പോയന്‍റ് വീതം), എച്ച്.ഡി.പി (64) എന്നിവ ആദ്യ സ്ഥാനങ്ങളിലെത്തി. യു.പി സംസ്കൃതോത്സവത്തിൽ നാഷനൽ (89), ശ്രീകൃഷ്ണ (73), സെൻറ് സേവിയേഴ്സ് സി.യു.പി.എസ് പുതുക്കാട് (71) എന്നിവയാണ് വിജയികൾ.

ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ ബി.വി.എം.എച്ച്.എസ്.എസ് കൽപ്പറമ്പ് (89), ബി.വി.എം.എച്ച്.എസ് കല്ലേറ്റുംകര (55), സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാട് (52) എന്നിവയും യു.പി അറബിക് കലോത്സവത്തിൽ ബി.വി.എം കൽപ്പറമ്പ് (57), ജി.യു.പി.എസ് വെള്ളാങ്കല്ലൂർ (55), ബി.വി.എം കല്ലേറ്റുംകര, എസ്.എസ്.എ.ഐ യു.പി.എസ് പടിയൂർ (36 പോയന്‍റ് വീതം) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനം നേടിയത്.

എൽ.പി അറബിക് കലോത്സവത്തിൽ സെൻറ് ജോസഫ് കരുവന്നൂർ (41), എ.എൽ.പി.എസ് കാറളം (40), ജി.യു.പി.എസ് വെള്ളാങ്കല്ലൂർ (39) എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടിൽ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

Tags:    
News Summary - Iringalakuda sub district -School Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.