ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. ഞായറാഴ്ച വൈകീട്ട് ക്ഷേത്രപരിസരത്തുണ്ടായ തർക്കത്തിൽ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാരുകുളങ്ങര നിവാസികളായ ജലജ എസ്. മേനോൻ, സുമ കൊളത്തപ്പിള്ളി, ബീന, ജയശ്രീ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ അമ്പത് വർഷങ്ങളായി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ചാഴൂർ കോവിലകം 2956 നമ്പർ കാരുകുളങ്ങര എൻ.എസ്.എസ് കരയോഗത്തിന് കൈമാറിയിട്ടുള്ളതാണെന്നും എന്നാൽ കോവിലകത്തിന്റെ പേരും പറഞ്ഞ് ചില വ്യക്തികൾ ക്ഷേത്രഭരണം കൈക്കലാക്കാനും അക്കൗണ്ടും ലോക്കറും കൈകാര്യം ചെയ്യാനും ശ്രമിക്കുകയാണെന്നും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കരയോഗം ഭാരവാഹികൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവിഭാഗങ്ങളും തർക്കം തുടരുന്ന സാഹചര്യത്തിൽ പൊലീസ് അടുത്ത ദിവസം ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.