Posted On
date_range Updated On
date_range ദേവസ്വം ചെയർമാനും തന്ത്രിക്കുമെതിരെ സമൂഹ മാധ്യമത്തിൽ പ്രചരണം; പൊലീസ് കേസെടുത്തു
ഗുരുവായൂര്‍: ക്ഷേത്രം തന്ത്രിക്കും ദേവസ്വം ചെയർമാനുമെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാൾക്കെതിരെ ടെമ്പിൾ പൊലീസ് കേസെടുത്തു. ഗുരുവായൂർ സ്വദേശി ശ്രീകുമാർ ഇഴുവപ്പാടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ പോസ്റ്റിനെതിരെ ദേവസ്വമാണ് പൊലീസിൽ പരാതിപ്പെട്ടത്.
വർഗീയത വളർത്തി സമൂഹത്തിൽ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തന്നെയും ക്ഷേത്രം തന്ത്രിയെയും വ്യക്തിഹത്യ ചെയ്യുന്നവിധത്തിൽ പോസ്റ്റിട്ടതെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. ക്ഷേത്രത്തിലെ ഉപദേവത കലശം ദേവസ്വം ചെയർമാൻ ഇടപെട്ട് മാറ്റിവെപ്പിച്ചതായാണ് ഇയാൾ പ്രചരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.