ഡ്രീം ആർട്ട് 2022 സമാപിച്ചു

തൃശ്ശൂർ: 'പാരമ്പര്യ അറിവാത്മാവിന്‍റെ ആധുനിക വേർഷൻ' എന്ന ശീർഷകത്തിൽ മഅ്ദിൻ ഡ്രീം സ്ട്രീറ്റ് വിദ്യാർഥി സംഘടന മിസ്ബാഹുൽ ഹുദാ സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഡ്രീം ആർട്ട് 2022 സമാപിച്ചു.

സിറാജ് അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ മുസ്തഫ പി. എറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഒരാളുടെ ഉള്ളിലെ കലയെ എങ്ങനെ പൊടിത്തട്ടി എടുക്കണമെന്നും ക്രിയാത്മകതയെ സമൂഹത്തിനു മുന്നിൽ എങ്ങനെ ആവിഷ്കരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലാർജ്സ്റ്റ് കളക്ഷൻ ഓഫ് മിനിയേച്ചർ ബുക്സിൽ ഗിന്നസ് റെക്കോർഡ് നേടിയ സത്താർ ആദൂർ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. കമ്പ്യൂട്ടർ കോഡിങ്ങിലൂടെ കേരളക്കരയുടെ അഭിമാനമായി മാറിയ പതിമൂന്ന് വയസുകാരൻ അമീൻ പെരുമ്പാവൂർ വിശിഷ്ടാഥിതിയായ പരിപാടിയിൽ ഡ്രീം സ്ട്രീറ്റ് പ്രിൻസിപ്പൽ അബ്ദുൽ സലാം സഖാഫി കരേക്കാട് അധ്യക്ഷത വഹിച്ചു.

നൂറോളം ഇനങ്ങളിലായി 70 വിദ്യാർഥികൾ മത്സരിച്ചപ്പോൾ സ്റ്റാൻഫോർഡ്, ഓക്സ്ഫോർഡ്, ഹാർവേഡ് എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

Tags:    
News Summary - Dream Art 2022 is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.