എസ്.ഡി.പി.ഐ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ദേശീയ ഏജൻസികൾ അന്വേഷിക്കണം -ശശികല

ചാവക്കാട്: എസ്.ഡി.പി.ഐ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ കൊപ്പര ബിജുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ബിജുവിന്‍റെ കുടുംബത്തെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എല്ലാവിധ സഹായങ്ങളും നൽകണം. സംഘപരിവാർ തേരോട്ടമുള്ള ഈ സ്ഥലത്ത് നടന്ന കൊലപാതകം തീർത്തും ആസൂത്രിതമാണ്. ആരെയെങ്കിലും കൊല്ലുക, ഞെട്ടിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് കൊലപാതകം നടത്തിയത്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്​. കേരള പൊലീസിനെ നയിക്കുന്നത് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകളാണ്. രണ്ടാമത് എൽ.ഡി.എഫ്​ സർക്കാർ അധികാരമേറ്റത് എസ്.ഡി.പി.ഐയുടെ അച്ചാരം പറ്റിയാണെന്നും അവർ പറഞ്ഞു.

ചാവക്കാട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ കൊപ്പര ബിജുവിന്‍റെ വീട് സംഘ്​ പരിവാർ നേതാകൾ സന്ദർശിക്കുന്നു

ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ചാവക്കാട് താലൂക്ക് ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ, വൈസ് പ്രസിഡന്‍റുമാരായ പി.കെ. വിജയാകരൻ മുല്ലശ്ശേരി, കെ.വി. മണി ഒരുമനയൂർ, സഹ സംഘടനാ സെക്രട്ടറി പ്രകാശൻ കരിമ്പുള്ളി, സെക്രട്ടറി അയിനിപ്പുള്ളി സുനിൽകുമാർ, ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരിദാസ് ദ്വാരക, കടപ്പുറം പഞ്ചായത്ത് മഹിള ഐക്യവേദി ജനറൽ സെക്രട്ടറി ലിഷ സജീവ്, മനോജ് കാട്ടിലകത്ത്, കെ.കെ. സുരേഷ്, ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​ ഗണേശ് ശിവജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.



Tags:    
News Summary - National agencies should investigate SDPI murder says kp Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.