ഷഹീർ

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ചാവക്കാട് (തൃശൂർ): നിരവധി കേസുകളിൽ പ്രതിയായ തെക്കഞ്ചേരി നമ്പിശ്ശേരി വീട്ടിൽ പൊള്ളോക്ക് എന്ന ഷഹീറിനെ (35) ചാവക്കാട് പൊലീസ് കാപ്പ ചുമത്തി നാട് കടത്തി. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്.

ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമനയൂർ, തേക്കഞ്ചേരി, ചാവക്കാട്, മണത്തല, കടപ്പുറം പ്രദേശങ്ങളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഒറ്റക്കും കൂട്ടായും ഏർപ്പെട്ടയാളാണ് ഷഹീർ. ചാവക്കാട് സ്റ്റേഷൻ പരിധിയിലെ ആളുകളുടെ കൈയിൽനിന്നും പണവും മറ്റു സാധനങ്ങളും കവർച്ച ചെയ്തും ജനങ്ങളെ ഭീഷണിപ്പെടുത്തിയും സ്വകാര്യജീവിതത്തിന് അപകടകാരിയുമായിത്തീർന്ന കൊടും കുറ്റവാളിയാണ്​ ഇയാളെന്നും പൊലീസ് പറഞ്ഞു.

ജില്ല പൊലീസ് മേധാവി ആർ. ആദിത്യ മുഖാന്തിരം ഷഹീറിനെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ തൃശൂർ റേഞ്ച് ഡി.ഐ.ജി എ. അക്ബറാണ് ഉത്തരവിട്ടത്. എസ്.എച്ച്.ഒ കെ.എസ്. സെൽവരാജാണ് കേസിൽ നടപടിയെടുത്തത്. 

Tags:    
News Summary - In several cases, the accused youth was deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.