പ്രദേശവാസികളെ അവഗണിച്ച് യൂനിയനിൽ നിയമനം: എസ്.ടി.യുവിനെതിരെ മുസ്​ലിം ലീഗ്

ചാവക്കാട്: പുതുതായി ഒഴിവുവന്ന ചുമട്ടുതൊഴിലാളി ബോർഡിലേക്ക് എസ്.ടി.യു പ്രതിനിധിയായി ചാവക്കാട്ടുകാരെ തഴഞ്ഞ് തിരുവില്ലാമലയിൽനിന്നുള്ളയാളെ നാമനിർദേശം ചെയ്യാനുള്ള നേതൃത്വത്തിെൻറ തീരുമാനത്തിനെതിരെ എതിർപ്പുമായി മുസ്​ലിം ലീഗ് നേതാവ്. ചാവക്കാട് പുതിയ പാലത്തിനു സമീപം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കയറ്റിറക്ക് ചുമട്ടുതൊഴിലാളി ബോർഡിലാണ് പുതിയ ഒഴിവുള്ളത്. നാല് തൊഴിലാളികളുടെ ഒഴിവുള്ളതിൽ സി.പി.എം, സി.എം.പി, കോൺഗ്രസ് തൊഴിലാളി സംഘടനയിൽ നിന്നാണ് മറ്റു മൂന്നുപേർ.

മുസ്​ലിം ലീഗിന് കീഴിലുള്ള എസ്.ടി.യു ജില്ല നേതൃത്വമാണ് തിരുവില്ലാമല സ്വദേശിയെ തങ്ങളുടെ പ്രതിനിധിയായി കണ്ടെത്തിയത്. ചാവക്കാട്, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ ഉൾപ്പെടെ ഗുരുവായൂർ മണ്ഡലത്തിൽ തന്നെ മുസ്​ലിം ലീഗിെൻറയും യൂത്ത് ലീഗിെൻറയും പ്രവർത്തകരുള്ളപ്പോഴാണ് എസ്.ടി.യു നേതൃത്വം മണ്ഡലം മാറി ആളെയിറക്കുന്നതെന്നാണ് ലീഗ് പ്രവർത്തകരുടെ ആക്ഷേപം.

ഒഴിവുള്ള സ്ഥാനത്തേക്ക് ചാവക്കാട്ടുനിന്നുതന്നെ നിർധന കുടുംബത്തിെൻറ ഏക അത്താണിയായ ഒരു യൂത്ത് ലീഗ് പ്രവർത്തക‍​െൻറ പേര് നൽകിയിട്ട് അതിൽ ഉറപ്പുപറഞ്ഞതാണ്. ആ ഉറപ്പാണ് ശനിയാഴ്ച ചേർന്ന യോഗത്തിൽ നേതാക്കൾ തകിടം മറച്ചതെന്ന് മുസ്​ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫൈസൽ കാനാംപള്ളി 'മാധ്യമ'ത്തോട് പറഞ്ഞു. യോഗത്തിൽ നഗരസഭ, നിയോജക മണ്ഡലം എസ്.ടി.യു നേതാക്കളെയും ക്ഷണിച്ചിട്ടില്ല. തിങ്കളാഴ്ചക്ക് മുമ്പ് എസ്.ടി.യു നേതൃത്വത്തിെൻറ തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിക്കുമെന്നും ഫൈസൽ അറിയിച്ചു.

Tags:    
News Summary - Ignoring locals, appointment in union: Muslim League against STU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.