യുവാവി​െൻറ മരണം കൊലപാതകം; സുഹൃത്തുക്കൾ അറസ്​റ്റിൽ

ചാലക്കുടി: കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിൽ ജലസേചനക്കനാലിൽ തിരുമുടിക്കുന്ന് സ്വദേശി വലിയവീട്ടിൽ എബിയെ (33) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്​ തെളിഞ്ഞു. പ്രതികളായ ചാലക്കുടി കൊന്നക്കുഴി സ്വദേശി കിഴക്കേപ്പുറത്തുവീട്ടിൽ അനിൽ (27), കുലയിടം പാറയം കോളനിയിൽ താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ വിജിത്ത് (32) എന്നിവരെ കൊരട്ടി പൊലീസ് അറസ്​റ്റ്​ ചെയ്തു. മരിച്ച എബിയുടെ സുഹൃത്തുക്കളാണ് ഇരുവരും​.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടത്. എബി​െൻറ 20 വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും ആന്തരികാവയവങ്ങൾ തകർന്ന് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നും തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്​റ്റ്​മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എബിനും പ്രതികളും ചെറുവാളൂർ, കട്ടപ്പുറം എന്നീ കള്ളുഷാപ്പുകളിൽ ഒരുമിച്ച് മദ്യപിച്ചിരുന്നെന്നും അതിനിടയിൽ എബിൻ പ്രതികളുടെ പഴ്സും ഫോണും മോഷ്​ടിച്ചെന്നും അതിനെത്തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ്​ അറിയിച്ചു. കള്ളുഷാപ്പിൽ െവച്ച് നടന്ന മർദനത്തിൽ അവശനായ എബിനെ താങ്ങിപ്പിടിച്ച് രാത്രി ഒമ്പതോടെ ജനവാസം കുറഞ്ഞ കനാൽഭാഗത്ത് എത്തിച്ച്​ തള്ളിയിടുകയായിരുന്നു. തുടർന്ന് വീട്ടിൽ കിടന്നുറങ്ങി വെളുപ്പിന് നാലോടെ വീണ്ടും കനാലിൽ എത്തി മരണം ഉറപ്പാക്കിയതായും പൊലീസ്​ പറഞ്ഞു. മരിച്ച എബിനും പിടിയിലായ അനിൽ, വിജിത്ത് എന്നിവരും നിരവധി കേസുകളിൽ പ്രതികളാണ്​.

റൂറൽ എസ്.പി ആർ. വിശ്വനാഥൻ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് എന്നിവരുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്.ഐമാരായ ഷാജു എടത്താടൻ, സി.കെ. സുരേഷ്, സി.ഒ. ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്​. പ്രത്യേക അന്വേഷണസംഘത്തിൽ എ.എസ്​. ഐമാരായ എം.എസ്. പ്രദീപ്, മുഹമ്മദ് ബാഷി, ജിനുമോൻ, മൂസ, സെബി, മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ വി. ആർ. രഞ്ജിത്ത്, എം.ബി. ബിജു, പി.ആർ. ഷഫീക്ക്, എ.യു. റെജി എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Young man's death murder; Friends arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.