കുന്നംകുളം നഗരസഭയിൽ 18 ക്ഷേമപദ്ധതികൾ

കുന്നംകുളം: നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി, കുടുംബ വ്യക്തിഗത പദ്ധതികൾ എന്നിവക്ക്​ അപേക്ഷ ക്ഷണിച്ചു. സമഗ്ര നെൽകൃഷി വികസനം, തെങ്ങ് കൃഷി വികസനം, സമഗ്ര പച്ചക്കറികൃഷി വികസനം, വാഴകൃഷി, കിഴങ്ങുവിള-ഇടവിളകൃഷി വ്യാപനം, ഫലവൃക്ഷത്തൈ വിതരണം, പയറു വർഗ വിളകൃഷി, ധാന്യകൃഷി, തരിശുനില നെൽകൃഷി, മത്സ്യം വളർത്തൽ, വനിതകൾക്ക് മുട്ടക്കോഴി വിതരണം, പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ്, ലാപ്‌ടോപ്പ് നൽകൽ, പഠനമുറി സജ്ജീകരിക്കൽ, പട്ടികജാതി വയോജനങ്ങൾക്ക് കട്ടിൽ വിതരണം, കുടുംബങ്ങൾക്ക് വിവാഹ ധനസഹായം, യുവാക്കൾക്ക് വിദേശ തൊഴിൽ നേടുന്നതിനുള്ള ധനസഹായം എന്നിങ്ങനെയുള്ള 18 ക്ഷേമപദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം നഗരസഭ ഓഫിസിൽ നിന്നോ കൗൺസിലർമാരിൽ നിന്നോ ലഭിക്കും. നഗരസഭ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന്​ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷകൾ ജൂ​ൈല 15നകം നേരിട്ടോ കൗൺസിലർമാർ മുഖേനയോ നൽകാം. തോളൂരി​ൻെറ ഗ്രാമ പൊലിമ പദ്ധതി സംസ്ഥാന വെബിനാറിൽ അവതരിപ്പിച്ചു പേരാമംഗലം: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ തോളൂർ ഗ്രാമപഞ്ചായത്തി​ൻെറ 'ഗ്രാമ പൊലിമ' പദ്ധതി സംസ്ഥാന സർക്കാരി​ൻെറ ഹരിത കേരളം മിഷൻ നാഷനൽ വെബിനാർ സീരീസിൽ അവതരിപ്പിച്ചു. സുസ്ഥിര വികസനത്തിൽ പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കിനെ ആസ്പദമാക്കി സംസ്ഥാന സർക്കാർ നടത്തുന്ന വെബിനാർ സീരീസിൽ കേരളത്തിലെ മികച്ച മാതൃകകൾ മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്. തൃശൂർ ജില്ലയിൽ നിന്ന് തോളൂർ ഗ്രാമപഞ്ചായത്തിനെയാണ് െതരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് നാല് ഗ്രാമ പഞ്ചായത്തുകൾ, ഓരോ ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ എന്നിവ മാത്രമാണ് അവതരണത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.