മാതാവ് വൃക്ക നൽകും; ജിഷാദി​െൻറ സ്വപ്​നത്തിന്​ വില 15 ലക്ഷം

മാതാവ് വൃക്ക നൽകും; ജിഷാദി​ൻെറ സ്വപ്​നങ്ങൾക്ക്​ വില 15 ലക്ഷം പെരുമ്പിലാവ്: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലുള്ള യുവാവി​ൻെറ സ്വപ്​നങ്ങൾക്ക്​ നിറംപകരാൻ ​വേണ്ടത്​ 15 ലക്ഷം രൂപ. കോതച്ചിറ മണ്ണുംകുളം മഹല്ലിൽ താമസിക്കുന്ന ആന്ധ്രാമൂച്ചിക്കൽ ജിഷാദിനാണ്​ (29) അടിയന്തരമായി വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്​. മാതാവ് വൃക്ക നൽകാൻ തയാറായെങ്കിലും സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവും കുടുംബവും ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം കാത്തിരിക്കയാണ് ഈ യുവാവ്. യഹിയ കോയ തങ്ങൾ ചെയർമാനായും എൻ.കെ. അബ്​ദുൽ മജീദ് കൺവീനറായും കെ.എം. ഇക്ബാൽ ട്രഷററായുമുള്ള ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചു. ഫോൺ: 9746428100. അക്കൗണ്ട് നമ്പർ 16450100078459 (ഫെഡറൽ ബാങ്ക് പെരുമ്പിലാവ് ശാഖ). IFSC : FDRL0001645.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.