Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:58 PM GMT Updated On
date_range 17 Oct 2020 11:58 PM GMTമാതാവ് വൃക്ക നൽകും; ജിഷാദിെൻറ സ്വപ്നത്തിന് വില 15 ലക്ഷം
text_fieldsbookmark_border
മാതാവ് വൃക്ക നൽകും; ജിഷാദിൻെറ സ്വപ്നങ്ങൾക്ക് വില 15 ലക്ഷം പെരുമ്പിലാവ്: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലുള്ള യുവാവിൻെറ സ്വപ്നങ്ങൾക്ക് നിറംപകരാൻ വേണ്ടത് 15 ലക്ഷം രൂപ. കോതച്ചിറ മണ്ണുംകുളം മഹല്ലിൽ താമസിക്കുന്ന ആന്ധ്രാമൂച്ചിക്കൽ ജിഷാദിനാണ് (29) അടിയന്തരമായി വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മാതാവ് വൃക്ക നൽകാൻ തയാറായെങ്കിലും സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവും കുടുംബവും ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം കാത്തിരിക്കയാണ് ഈ യുവാവ്. യഹിയ കോയ തങ്ങൾ ചെയർമാനായും എൻ.കെ. അബ്ദുൽ മജീദ് കൺവീനറായും കെ.എം. ഇക്ബാൽ ട്രഷററായുമുള്ള ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഫോൺ: 9746428100. അക്കൗണ്ട് നമ്പർ 16450100078459 (ഫെഡറൽ ബാങ്ക് പെരുമ്പിലാവ് ശാഖ). IFSC : FDRL0001645.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story