പാഞ്ഞാളിലും വള്ളത്തോൾ നഗറിലുമായി 107 പേർ ക്വാറൻറീനിൽ

ചെറുതുരുത്തി: കർശന നിർദേശങ്ങളുമായി പാഞ്ഞാൾ പഞ്ചായത്തിലും വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലും ആരോഗ്യ പ്രവർത്തകർ രംഗത്ത്. പാഞ്ഞാളിലെ പൈങ്കുളം പ്രദേശത്ത് ബംഗളൂരുവിൽ നിന്ന്​ വന്ന ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇരു പഞ്ചായത്തുകളിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്​കരണം നടത്തുന്നത്. പൈങ്കുളം സ്കൂളിൽ വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കേഴ്സ്, വിവിധ കക്ഷിരാഷ്​ട്രീയ നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. 42 പേർ ക്വാറൻറീനിലുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. രാജീവി​ൻെറ നേതൃത്വത്തിലുള്ള സംഘം രോഗി കയറിയിറങ്ങിയ വിവിധ ഷോപ്പുകളുടെയും ഹോസ്പിറ്റലുകളുടെയും സി.സി.ടി.വി നോക്കിയ ശേഷം 65 പേർക്ക്​ ക്വാറൻറീൻ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.