ഇന്‍റര്‍സോണ്‍ വനിത നെറ്റ്‌ബാള്‍: സഹൃദയ ജേതാക്കൾ

കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്‍റര്‍സോണ്‍ വനിത നെറ്റ്‌ബാളിൽ ആതിഥേയർ ചാമ്പ്യൻമാരായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കൊരട്ടി നൈപുണ്യ കോളജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. സഹൃദയ കോളജ് എക്‌സി. ഡയറക്ടര്‍ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം നിർവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ ബിനോയ് സംസാരിച്ചു. സഹൃദയ കോളജിലെ എ. ശിൽപ, മഹിമ മോഹനന്‍ എന്നിവരെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തു. ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടാന്‍ ട്രോഫി സമ്മാനിച്ചു. ക്യാപ്ഷന്‍ TCM KDA 4 netball champion sahrudaya കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്‍റര്‍സോണ്‍ നെറ്റ്‌ബാള്‍ വനിത വിഭാഗം മത്സരത്തില്‍ ചാമ്പ്യന്‍മാരായ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.