റെസ്റ്റ് ഹൗസ് വളപ്പിലെ 'പച്ചത്തുരുത്ത്' നശിക്കുന്നു ചാലക്കുടി: ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് വളപ്പിലെ 'പച്ചത്തുരുത്ത്' സംരക്ഷണമില്ലാതെ നശിക്കുന്നു. കേരള ഹരിത മിഷന്‍റെ ഭാഗമായി ചാലക്കുടി നഗരസഭ നേതൃത്വത്തിലാണ് 'പച്ചത്തുരുത്ത്' എന്ന പേരിൽ ഇവിടെ ഔഷധസസ്യങ്ങളുടെ ഉദ്യാനമുണ്ടാക്കിയത്. സംസ്ഥാന ഔഷധ സസ്യ ബോർഡാണ് ഇതിലേക്ക് വേണ്ട സസ്യങ്ങൾ സംഭാവന ചെയ്തത്. 80ഓളം സസ്യങ്ങൾ ഇവിടെ നട്ടിരുന്നു. തിരിച്ചറിയാനായി ഓരോന്നിനും സമീപം പേരെഴുതി ബോർഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ, പരിചരിക്കാത്തതിനാൽ സസ്യങ്ങൾ ഉണങ്ങി ബോർഡുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴത്തെ അവസ്ഥയിൽ പച്ചത്തുരുത്താണോ ഉണക്കത്തുരുത്താണോ ഇതെന്ന് കാണുന്നവർ ചോദിക്കുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് രണ്ട് വർഷം മുമ്പാണ് കോടികൾ മുടക്കി നവീകരണം പൂർത്തിയായത്. ഇതിന്‍റെ ഭാഗമായി പുൽത്തകിടിയും തോട്ടവുമെല്ലാം ഉണ്ടാക്കിയെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതിനാൽ സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്. TCMch dy - 1 ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ ഔഷധത്തോട്ടം ചെടികൾ നശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.