സഹകരണ സെമിനാർ നാളെ

ഇരിങ്ങാലക്കുട: ഈമാസം 17, 18 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്​ച ഇരിങ്ങാലക്കുടയിൽ 'സഹകരണ മേഖലയും ജീവനക്കാരും' എന്ന വിഷയത്തിൽ താലൂക്ക്​തല സെമിനാർ നടത്തും. വൈകീട്ട് മൂന്നിന് എസ്.എൻ ക്ലബ് ഹാളിൽ സി.പി.എം സംസ്ഥാന സമിതിയംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ വി.എ. മനോജ്കുമാർ, കൺവീനർ ഇ.ആർ. വിനോദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.വി. ജിനൻ, എ.വി. ജയലാൽ, കെ.ടി. ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.