ഈദ് സാംസ്കാരിക സംഗമം

ഇരിങ്ങാലക്കുട: തനിമ കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ചാപ്റ്റർ വെർച്വൽ മീറ്റ് സംഘടിപ്പിച്ചു. കവിയും ഗ്രന്ഥകാരനുമായ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. ജലീൽ അരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഡോ. റോഷ്നി സ്വപ്ന മുഖ്യാതിഥിയായി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം, നാടകകൃത്ത് എം.എ. രാധാകൃഷ്ണൻ, പ്രഭാഷകൻ എം.എ. ത്വൽഹത്ത്, തനിമ തൃശൂർ ജില്ല പ്രസിഡൻറ്​ സജദിൽ മുജീബ്, തനിമ ഇരിങ്ങാലക്കുട ചാപ്റ്റർ പ്രസിഡൻറ്​ എം.എ. അൻവർ എന്നിവർ സംസാരിച്ചു. ശെരീഫ് കൊച്ചിൻ, സി.എ. സത്താർ പട്ടേപ്പാടം, ടി.എം. വഹാബ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.