കൂടൽമാണിക്യം കുട്ടൻകുളം മതിൽ പുനർനിർമിക്കാത്തതിൽ പ്രതിഷേധം

ഇരിങ്ങാലക്കുട: കൂടൽമാണിക്യം കുട്ടൻകുളം മതിൽ അപകടവാസ്ഥയിലായിട്ട് ആറുമാസം പിന്നിട്ടിട്ടും പുനർനിർമിക്കാത്ത ദേവസ്വം ഭരണസമിതിക്കെതിരെ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു. 2019ലെ ബജറ്റിൽ കുട്ടൻകുളം മതിൽ നിർമാണത്തിന് 10 കോടി അനുവദിച്ചെന്ന് പറഞ്ഞ് ദേവസ്വം അധികൃതർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവമോർച്ച കുറ്റപ്പെടുത്തി. പ്രതിഷേധ മതില്‍ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ്​ കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ്​ കെ.പി. മിഥുന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.