റേഷന്‍ വിതരണം സുഗമമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൊടകര പഞ്ചായത്ത്

കൊടകര: റേഷന്‍ കടകളിലും സപ്ലൈകോയിലും ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കൊടകര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന റേഷന്‍കട ഉടമകളുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെയും സംയുക്ത യോഗം മാര്‍ഗനിര്‍ദേശങ്ങൾ അംഗീകരിച്ചു. കിറ്റുകള്‍ ഒരേസമയം ലഭ്യമാകാത്ത സാഹചര്യം, ഒരു ഉപഭോക്താവിന് ഏത് കടയില്‍നിന്നും റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാമെന്ന സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാനുള്ള തടസ്സം, കോവിഡ് സാഹചര്യത്തില്‍ കൃത്യമായ രേഖയില്ലാതെ വസ്തുക്കള്‍ നല്‍കുന്നതിലെ തടസ്സം എന്നിങ്ങനെ നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കാണ്​ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്. കോവിഡ് പോസിറ്റിവായവരും കണ്ടെയ്​ന്‍മൻെറ്​ സോണില്‍ നിന്നുള്ളവരുമായ ഗുണഭോക്താക്കള്‍ക്കു വേണ്ടി റേഷന്‍ വിഹിതം വാങ്ങാനെത്തുന്ന ആര്‍.ആര്‍.ടി അംഗങ്ങള്‍ നിര്‍ബന്ധമായും വാര്‍ഡ്​ അംഗത്തി​ൻെറ കത്ത് സമര്‍പ്പിക്കേണ്ടതും സമയബന്ധിതമായി വാര്‍ഡ്​ അംഗം ഇത് നല്‍കേണ്ടതാണെന്നും യോഗം നിർദേശിച്ചു. കിറ്റ് വിതരണത്തി​ൻെറ സമയം വാര്‍ഡ്തലത്തില്‍ അറിയിക്കുന്നതിന് വാര്‍ഡ് അംഗങ്ങളെ അതത് റേഷന്‍കട പ്രതിനിധി അറിയിക്കുന്നതിന് ധാരണയായി. കിടപ്പുരോഗികള്‍ക്ക് റേഷന്‍ വിഹിതം ലഭ്യമാക്കുന്നവര്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിലുള്ള മൊബൈല്‍ സംവിധാനത്തിലൂടെ മാത്രം പ്രോക്‌സി സാധ്യത അംഗീകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ ഗ്രാമപഞ്ചായത്ത് നേതൃത്വം താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹകരണം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. സപ്ലൈകോയുടെ പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ആവശ്യമാകുന്ന സന്ദര്‍ഭത്തില്‍ അനുവദിക്കുന്നതിനും പാക്കിങ്​ തുടങ്ങിയ സഹായത്തിന് ആര്‍.ആര്‍.ടി അംഗങ്ങളെ നിയോഗിക്കുന്നതിനും യോഗത്തില്‍ ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.