കടപ്പുറം പഞ്ചായത്തിൽ ഡോമിസിലിയറി കെയർ സെൻറർ ഒരുങ്ങി

കടപ്പുറം പഞ്ചായത്തിൽ ഡോമിസിലിയറി കെയർ സൻെറർ ഒരുങ്ങി ചാവക്കാട്: കോവിഡ് വ്യാപന സാഹചര്യത്തിൽ കടപ്പുറം പഞ്ചായത്തിൽ ഡോമിസിലിയറി കെയർ സൻെറർ തയാറായി. നസ്റുൽ ഇസ്​ലാം അനാഥശാലയിലാണ് ആദ്യഘട്ടത്തിൽ രണ്ട് നിലകളിലായി 50 ബെഡുകൾ ഒരുക്കിയത്. രോഗവ്യാപനത്തെ തുടർന്ന് വീടുകളിൽ കഴിയാൻ അസൗകര്യമുള്ളവർക്കായാണ് ഈ സൻെറർ പ്രവർത്തിക്കുക. രോഗികൾക്ക് പഞ്ചായത്ത് ജനകീയ ഹോട്ടൽ വഴി ഭക്ഷണം വിതരണം ചെയ്യും. ആരോഗ്യ രംഗത്തുള്ളവരും പഞ്ചായത്തിലെ ഗവ. സ്കൂളിലെ അധ്യാപകരും ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ കെയർ ടേക്കേഴ്സായി ഇവിടെയുണ്ടാകും. പത്തോളം വളൻറിയർമാരെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രസിഡൻറ് ഹസീന താജുദ്ദീൻ, വൈസ് പ്രസിഡൻറ് കാഞ്ചന, സ്ഥിരം സമിതി അധ്യക്ഷരായ മൻസൂർ അലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ, അംഗങ്ങളായ ടി.ആർ. ഇബ്രാഹിം, തൗഫീഖ്, മുഹമ്മദ്‌ നാസിഫ്, ഗഫൂർ, സെക്രട്ടറി സാജിത, അസി. സെക്രട്ടറി അബ്​ദുല്ല ബാബു, ക്ലർക്ക്​ രാജേഷ്, നസ്റുൽ ഇസ്​ലാം അനാഥശാല പ്രസിഡൻറ് വി. മുഹമ്മദ്‌ അഷ്‌റഫ്‌, ജനറൽ സെക്രട്ടറി അബ്​ദുൽകരീം, ട്രഷറർ പി.കെ. അലികുഞ്ഞി തുടങ്ങിയവർ സൗകര്യങ്ങൾ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.