തെരുവുനായ്ക്കൾ നാൽപത്​ കോഴികളെ കടിച്ചുകൊന്നു

അന്തിക്കാട്: തെരുവുനായ്ക്കൾ കൂടുപൊളിച്ച് കോഴികളെ കടിച്ചുകൊന്നു. താന്ന്യം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആന്തുപറമ്പിൽ ഗിരീഷി​ൻെറ ഭാര്യ ലിഷയുടെ വീട്ടിലെ കോഴികളെയാണ് നായ്ക്കൾ വകവരുത്തിയത്. ബുധനാഴ്ച പുലർച്ചയായിരുന്നു സംഭവം. കൂടുതകർത്ത് അകത്തുകയറി 40 കോഴികളെയാണ് കൊന്നൊടുക്കിയത്. ഗിരീഷ് മരണപ്പെട്ടതിനുശേഷം കുടുംബത്തി​ൻെറ ഏക വരുമാനമാർഗമാണ് ഇതോടെ ഇല്ലാതായത്. തെരുവുനായ്ക്കളുടെ ശല്യം ഏറിവരുന്നതിൽ ഏറെ ആശങ്കയിലാണെങ്കിലും തെരുവുനായ്ക്കളെ വന്ധ്യകരണംചെയുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് അംഗം ആ​േൻറാ തൊറയൻ പറഞ്ഞു. പടം tk anthikkad theruvu naya ലിഷയുടെ വീട്ടിലെ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നനിലയിൽ TK, TT പൈപ്പ് ലൈൻ സ്ഥാപിച്ചു അരിമ്പൂർ: എൽ.ഡി.എഫ് സർക്കാർ 1.40 കോടി രൂപ ചെലവഴിച്ച് അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിലെ 650 വീടുകളിലേക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. പഞ്ചായത്തിലെ 17 വാർഡുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുന്നത്തങ്ങാടിയിലെ ജലസംഭരണി മുതൽ വെളുത്തൂർ കുന്ന്, മനക്കൊടി എന്നിവിടങ്ങളിലേക്കാണ് പുതിയ പൈപ്പ്​ലൈൻ ഇടുന്നതെന്ന് ജലവിതരണ വകുപ്പ് അധികൃതർ പറഞ്ഞു. ചിത്രം tk arimboor kudivella pippe അരിമ്പൂർ തച്ചംപിള്ളിയിൽ കുടിവെള്ള പൈപ്പിടുന്നു കില പരിശീലനം വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം കിലയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വാടാനപ്പള്ളി പഞ്ചായത്തിലെ പരിശീലന ഉദ്ഘാടനം കില പ്രോഗ്രാം കോഓഡിനേറ്റര്‍ വി.വി. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൻമാരായ എം.വി. മധു, സുഭാഷിതൻ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. –––––––––––––ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എഫ്. ജോസ് പറഞ്ഞു––––––––––––––––––––––––––––––––––––––––––––––––––––––––––––––

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.