ട്രാംവേ റോഡിൽ യാത്രാക്ലേശം

ചാലക്കുടി: നോർത്ത് ബസ് സ്​റ്റാൻഡ് മുതൽ ബ്രൈറ്റ് സ്​റ്റാർ ക്ലബ് വരെ ട്രാംവേ റോഡി​ൻെറ അറ്റകുറ്റപ്പണി നടത്താത്തതിനാൽ യാത്ര ദുഷ്​കരം. ചൗക്ക, കോടശ്ശേരി, അലവി സൻെറർ, വെള്ളികുളങ്ങര ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. നഗരസഭയിലെ ഏറ്റവും വീതി കൂടിയ റോഡാണിതെങ്കിലും പല ഭാഗങ്ങളിലും കൈയേറ്റം മൂലം കഷ്​ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ സാധിക്കുകയുള്ളു. പി.എച്ച്.ഡി ഓഫിസി​ൻെറ ക്വാർട്ടേഴ്സ് ഭാഗം മുതൽ കട്ടിപ്പൊക്കം വരെയുള്ള ഭാഗത്ത് ശരിയായ വീതിയിലല്ല കരിങ്കൽ ഭിത്തി നിർമിച്ചിട്ടുള്ളത്. ചില സ്വകാര്യ വ്യക്തികൾക്ക് പ്രയോജനപ്പെടും വിധമാണ് നിർമാണം. നോർത്ത് ബസ് സ്​റ്റാൻഡ് പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ റോഡി​ൻെറ ശരിയായ വീതി വീണ്ടെടുത്തില്ലെങ്കിൽ ഗുരുതരമായ ഗതാഗതക്കുരുക്ക് രൂപം കൊള്ളുമെന്നതിൽ സംശയമില്ല. നോർത്ത് ബസ് സ്​റ്റാൻഡി​ൻെറ ഭാഗത്ത് രണ്ട് കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ​്​ ശരിയായ വീതി വീണ്ടെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അത് ഫലവത്താകാൻ നഗരസഭ ഇനിയും ശ്രമിക്കേണ്ടതുണ്ട്​. നോർത്ത് സ്​റ്റാൻഡ് മുതൽ പി.എച്ച്.ഡി ഓഫിസ് വരെയുള്ള ഭാഗം അടിയന്തരമായി വീതി കൂട്ടി നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ട്രാംവേ റോഡി​ൻെറ ദുരവസ്ഥ പരിഹരിക്കണമെന്ന് സുഭാഷ് നഗർ റസിഡൻറ്​സ് അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ടി.ഡി. ഔസേപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. വാസു, ട്രഷറർ പി.എം. അൽത്താഫ്, വി. പ്രേംനാഥ്, ബിജി സദാനന്ദൻ, പി.എ. നസീർ, സുനിൽ മാനാടൻ, പോൾ മേച്ചേരി, കെ.പി. ജോയി, ഡോ. ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. ചിത്രം: tramway road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.