പകുതി വിലയ്​ക്ക്​ തയ്യൽ യന്ത്രം; വനിത കൂട്ടായ്​മകളിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

മലപ്പുറം: പകുതി വിലയ്​ക്ക്​ തയ്യൽ യന്ത്രം നൽകാമെന്ന്​ വാഗ്​ദാനം നൽകി വനിത കൂട്ടായ്​മകളിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. രാമനാട്ടുകരക്ക്​ സമീപം അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെയാണ്​ (46) മലപ്പുറം പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​​. 12,000 രൂപ വിലയുള്ള തയ്യൽ മെഷീൻ 6,000 രൂപക്ക്​ നൽകാമെന്ന്​ വാഗ്​ദാനം നൽകിയായിരുന്നു തട്ടിപ്പ്​​. കോഴിക്കോട്​, മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ വ്യാപക തട്ടിപ്പ്​ നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. പണം നഷ്​ടമായ 50ഒാളം സ്​ത്രീകൾ പരാതി നൽകി​. വിവിധയിടങ്ങളിൽ സഞ്ചരിച്ച്​ കുടുംബശ്രീ പ്രവർത്തകരെയും തയ്യൽ ജോലിയിൽ ഏർപ്പെട്ട സ്​ത്രീകളെയും ഉൾപ്പെടുത്തി സൊസൈറ്റികൾ രൂപവത്​കരിച്ചാണ്​ തട്ടിപ്പ്​. 'ഗാർമൻെറ്​ സൊസൈറ്റി' പേരിലുള്ള കൂട്ടായ്​മയിൽ 30 മുതൽ 50 വരെ സ്​ത്രീകളാണുണ്ടാകുക. യന്ത്രം നൽകാമെന്നറിയിച്ച്​ ഒാരോ വ്യക്തികളിൽനിന്നും 6,000 രൂപ വാങ്ങും. തുടർന്ന്​ സൊസൈറ്റിയിലെ രണ്ടുപേർക്ക്​ യന്ത്രം നൽകും. ബാക്കിയുള്ളവർക്ക്​ അടുത്ത ദിവസങ്ങളിൽ നൽകുമെന്ന്​ പറഞ്ഞ്​ മടങ്ങും. പിന്നീട്​ ഫോണിൽ ബന്ധപ്പെടു​േമ്പാൾ ലഭിക്കില്ല. കൂടാതെ, കൂട്ടായ്​മയിൽ അംഗങ്ങളായവർക്ക്​ യൂനിഫോമിനായി 1000 രൂപ വീതം വേറെയും വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാർ പറഞ്ഞു. ജില്ലയില്‍ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂര്‍, താനാളൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഇത്തരത്തില്‍ സൊസൈറ്റി രൂപവത്കരിച്ച് പണം തട്ടിയിട്ടുണ്ട്. 2019 മുതലാണ് തട്ടിപ്പുമായി രംഗത്ത് വന്നെതന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇൻസ്​പെക്​ടർ എ. പ്രേംജിത്ത് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.​െഎ ലത്തീഫ്​, എ.എസ്​.​െഎ ബൈജു, സി.പി.ഒമാരായ ഹരിലാൽ, വിനോദ്​ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. mpgma1, mpgma2 സുനിൽകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.