ഇവിടെയുണ്ട് നിസ്വാർഥനായ 'സഖാവ്'

-ഒാർമക്കൊടികൾ സിന്ദാബാദ്​- അബ്ബാസ് മാള മാള: പേര്​ പറഞ്ഞാൽ ഇദ്ദേഹത്തെ പെട്ടെന്ന് പിടികിട്ടുകയില്ല. പകരം 'സഖാവ്' എന്ന് പറഞ്ഞാൽ ഉടൻ തിരിച്ചറിയും. കമ്യൂണിസ്​റ്റ്​ പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും നാട്ടുകാർ 'സഖാവ്' എന്ന് വിളിക്കുന്ന വ്യക്തിത്വമാണ് പി.പി. കുഞ്ഞുമുഹമ്മദ് എന്ന 83കാര​േൻറത്​. സ്വതന്ത്ര സ്ഥാനാർഥിയായി രണ്ടുതവണ പത്രിക നൽകിയിരുന്നു- പൊയ്യ പഞ്ചായത്തിലേക്ക്. ചിഹ്നം കുരുവി. ബാനറുകൾ, ചുമരെഴുത്ത്, പറവൂരിൽ പോയി അച്ചടിച്ചുകൊണ്ടുവന്ന പോസ്​റ്ററുകൾ ഒട്ടിക്കൽ. പ്രചാരണം തകൃതി. അപ്പോഴാണ്​ ചില നേതാക്കൾ എത്തി പിന്തിരിപ്പിച്ചത്. വേണ്ടപ്പെട്ടവർ പറയുന്നത് അനുസരിക്കണം. അങ്ങനെയാണ് ശീലം. അവരുടെ അഭ്യർഥന തള്ളിക്കളഞ്ഞില്ല. പത്രിക പിൻവലിക്കുകയും അവർ വിജയിക്കുകയും ചെയ്തു. ജനങ്ങൾക്ക് വേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച ഓർമയാണ് സഖാവി​േൻറത്. ഇടതുപക്ഷ ആശയങ്ങളോടായിരുന്നു ആദ്യകാല അടുപ്പം. 1960ൽ മാള കടവിൽ മരത്തടി വ്യാപാരം നടന്നിരുന്നു. അന്നേ തൊഴിലാളി വേഷം അണിഞ്ഞു. അന്നമനടയും മാളയുമായിരുന്നു അന്നത്തെ സേവനമേഖല. എവിടെ എന്ത് പ്രശ്നമുണ്ടായാലും നാട്ടുകാർ ഓടിയെത്തുന്നത് സഖാവിൻെറ മുന്നിൽ. പൊലീസിൻെറ സാന്നിധ്യം പോലും വേണ്ടിവരാറില്ല. അതായിരുന്നു സഖാവ്. അന്നത്തെ ജനപ്രതിനിധി ജനസേവകനായിരുന്നു. ഇന്നത്തെ പ്രതിനിധികളിൽ പലരും പാർട്ടി സേവകരാണ്. തനിക്ക് വേണ്ടിയുള്ള നേട്ടമല്ല നാടിനും നാട്ടുകാർക്കുമുള്ള നേട്ടമാണ് വേണ്ടത്. പൊയ്യ പഞ്ചായത്ത് നിലവിൽ വന്ന ശേഷം ഒരു പതിറ്റാണ്ട്​ സ്വാതന്ത്ര്യസമര സേനാനി കെ.എ. തോമസ് മാഷായിരുന്നു പ്രസിഡൻറ്. അദ്ദേഹം ഇടത്​ സഹയാത്രികനായിരുന്നു. മാതൃകാപരമായിരുന്നു ഭരണം. ബി.പി. മാധവൻ, ബി.പി. ഷൺമുഖൻ എന്നിവരൊക്കെ പാവങ്ങളുടെ പടത്തലവന്മാരായിരുന്നു. രായിൻ സാഹിബ്, എ.എം. അലി മാഷ്, വർഗീസ് പെരേപ്പാടൻ തുടങ്ങി വലിയൊരു നേതൃനിര അന്ന് ഉണ്ടായിരുന്നു. ഇന്നഎ്​ പ​േക്ഷ, അത്തരം വ്യക്തിത്വങ്ങൾ ഇല്ല. വികസനം വേണം. അതിനേക്കാൾ പ്രാധാന്യം ദാരിദ്യ നിർമാർജനം, ചികിത്സ സഹായം‌, ഭവന നിർമാണം തുടങ്ങി നിർധനരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലാവണമെന്നാണ്​ സഖാവി​ൻെറ നിലപാട്​. TKM_mala_orma_ sagavu - പി.പി. കുഞ്ഞുമുഹമ്മദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.