അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കി

ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ മുകുന്ദപുരം ആൻറി ഡിഫേസ്‌മൻെറ്​ സ്‌ക്വാഡ് നീക്കം ചെയ്തു. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദന​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഇരിങ്ങാലക്കുടയുടെ പൊതുനിരത്തുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കം ചെയ്തത്. വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസ്സമുണ്ടാക്കുന്ന ബോര്‍ഡുകള്‍, വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനു തടസ്സമാകുന്ന ബോര്‍ഡുകള്‍, നടപ്പാതകള്‍, റോഡുകളുടെ വളവുകള്‍ എന്നിവിടങ്ങളിലും പാലങ്ങള്‍, റോഡുകള്‍ എന്നിവക്ക്​ കുറുകെയും സ്ഥാപിച്ച ബോര്‍ഡുകള്‍ തുടങ്ങിയവയാണ്​ നീക്കം ചെയ്യുന്നത്. ബന്ധപ്പെട്ട പാര്‍ട്ടി ചുമതലയുള്ളവര്‍ക്ക് മുന്‍കൂട്ടി ഉത്തരവ് നല്‍കിയിട്ടും മാറ്റാത്തവയാണ് സ്‌ക്വാഡ് നീക്കം ചെയ്യുന്നത്. ഇതി​ൻെറ ചെലവ് അവരില്‍നിന്ന്​ ഈടാക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.