കാട്ടാന ചരിഞ്ഞ നിലയില്‍

പട്ടിക്കാട്: പീച്ചി വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വാണിയംപാറ സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസ്​ പരിധിയിലെ കൊമ്പഴ പെരുന്തുമ്പ റബര്‍ എസ്​റ്റേറ്റിനോട് ചേര്‍ന്ന്​ ശനിയാഴ്ച രാവിലെ ആറരയോടെ ടാപ്പിങ്​ തൊഴിലാളികളാണ് ജഡം കണ്ടത്. ആനയുടെ മസ്തിഷ്‌കം സോളാര്‍ വേലിയില്‍ തടഞ്ഞ നിലയിലാണ്. വെറ്ററിനറി സര്‍ജ​ൻെറ നേതൃത്വത്തില്‍ പോസ്​റ്റു​േമാര്‍ട്ടം നടത്തി ആനയെ കാട്ടില്‍ സംസ്‌കരിച്ചു. മുകള്‍ ഭാഗത്തുനിന്ന്​ നിരങ്ങി വീണ് ഉണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്നാണ്​ വനം വകുപ്പി​ൻെറ പ്രാഥമികനിഗമനം. ആന ഷോക്കേറ്റ് മരിച്ചതാണോ എന്ന സംശയവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.