സുരക്ഷിത നടപ്പാത: ഹരജി നാളെ പരിഗണിക്കും

തൃശൂർ: സംസ്ഥാനത്തെ പാതകളോടുചേർന്ന നടപ്പാതകളുടെ സുരക്ഷ സംബന്ധിച്ച പരാതി കേരള ഹൈകോടതി തിങ്കളാഴ്​ച പരിഗണിക്കും. കാൽനടക്കാരു​െട സുരക്ഷ അപകടത്തിലാക്കുന്ന നടപ്പാതകൾ ഇന്ത്യൻ റോഡ് കോൺഗ്രസ്​ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾക്ക്​ അനുസൃതമായി രൂപകൽപന ചെയ്യാൻ നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയലാണ്​ പൊതുതാൽ‌പര്യ ഹരജി ഫയൽ ചെയ്​തത്​. സാധാരണക്കാരുടെ 'നടക്കാനുള്ള അവകാശം' പരിരക്ഷിക്കാൻ ഉചിത മാർഗനിർദേശം നൽകുകയോ നയമോ നിയമമോ രൂപവത്​കരിക്കുകയോ വേണമെന്ന്​ ഹരജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്​റ്റിസി​ൻെറ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് റിട്ട് ഹരജി പരിഗണിക്കുക​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.