പൗരസ്​ത്യ കൽദായ സുറിയാനി സഭ പുനരൈക്യ രജത ജൂബിലി ഇന്ന്​

തൃശൂർ: പൗരസ്​ത്യ കൽദായ സുറിയാനി സഭയുടെ പുനരൈക്യത്തി​ൻെറ സിൽവർ ജൂബിലി ഞായറാഴ്​ച കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നടക്കുമെന്ന്​ ആഗോള പൗരസ്​ത്യ സഭയുടെ ഇന്ത്യൻ ആർച് ഡയോസിസ് ​എപ്പിസ്​കോപ്പ മാർ ഔഗിൻ കുരിയാക്കോസ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ ഏഴിന്​ മെത്രാപ്പോലീത്ത അരമനയിൽ മാർ യോഹന്നാൻ യോസഫ്​, മാർ ഔഗിൻ കുരിയാക്കോസ് ​എന്നീ എപ്പിസ്​ക്കോപ്പമാരുടെയും സഭ ഐക്യചർച്ചകളിൽ പ​ങ്കെടുത്ത ഇരുവിഭാഗങ്ങളിലെ ട്രസ്​റ്റിമാരുടെയും വികാരി ജനറാൾമാരുടെയും സാന്നിധ്യത്തിൽ സഭാമേലധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാ​പ്പോലീത്ത തിരി തെളിച്ച്​ ഉദ്​ഘാടനം ചെയ്യും. സഭാവിശ്വാസികൾ ഭവനങ്ങളിൽ തിരിതെളിച്ച്​ ഐക്യപ്രാർഥന നടത്തും. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സഭയുടെ ട്രസ്​റ്റി ബോർഡ്​ ചെയർമാൻ സി.എൽ. ടെന്നി, വൈസ്​ ചെയർമാൻ ഡോ. റിഷി ഇമ്മട്ടി, ട്രസ്​റിമാരായ ജയിംസ്​ ടി. ഊക്കൻ, പോൾ മാത്യു പറപ്പൂക്കര, ജോഷി ആൻറണി തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.