പച്ചക്കറി തറവില നവംബർ ഒന്നിന് പ്രാബല്യത്തിൽ

തൃശൂർ: 16 ഇനം പഴം-പച്ചക്കറികൾക്ക് അടിസ്ഥാന വില നൽകുന്ന പദ്ധതി ആദ്യഘട്ടമെന്ന നിലയിൽ പ്രാബല്യത്തിൽ വരിക നവംബർ ഒന്നുമുതൽ. മരച്ചീനി -12, നേന്ത്രക്കായ -30, വയനാടൻ നേന്ത്രൻ -24, കൈതച്ചക്ക -15, കുമ്പളം -9, വെള്ളരി -8, പാവൽ -30, പടവലം -16, വള്ളിപ്പയർ -34, തക്കാളി -8, വെണ്ട -20, കാബേജ് -11, കാരറ്റ്-21, ഉരുളക്കിഴങ്ങ് -20, ബീൻസ് -28, ബീറ്റ്‌റൂട്ട് -21, വെളുത്തുള്ളിക്ക് 139 രൂപ എന്നിങ്ങനെയാണ് തറവില നിശ്ചയിച്ചത്. കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി കൃഷിവകുപ്പിന്​ കീഴിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നീ ഏജൻസികൾ വഴി 300 സംഭരണ വിപണനകേന്ദ്രങ്ങളും സഹകരണവകുപ്പി​ൻെറ 250 പ്രാഥമിക കാർഷിക വായ്പ സഹകരണ സൊസൈറ്റികളിലെ സംഭരണ വിപണനകേന്ദ്രങ്ങളും കൂടി 550 കേന്ദ്രങ്ങളാണ് നവംബർ ഒന്നുമുതൽ നിലവിൽവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.