ഗുരുവായൂരിൽ വിവാഹ തിരക്ക്

ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയിൽ തിങ്കളാഴ്ച 60 വിവാഹങ്ങൾ. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പാലിച്ച് ഒരു ദിവസം പരമാവധി 60 വിവാഹങ്ങളാണ് ഗുരുവായൂരിൽ നടത്താനാവുക. തുലാമാസം പിറന്നതോടെ വിവാഹങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഞായറാഴ്ച 27 വിവാഹങ്ങൾ നടന്നു. ദർശനത്തിനും തിരക്കായിരുന്നു. ഒക്​ടോബർ 29നും നവംബർ 11നും 60 വീതം വിവാഹങ്ങളുടെ ബുക്കിങ് നടന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.