ലൈഫ്​ മിഷൻ ഫ്ലാറ്റ്​ നിർമാണം: സി.ബി.ഐ അന്വേഷണം വേണമെന്ന്​ എം.എൽ.എ

തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ തട്ടിപ്പ്​ സി.ബി​.ഐ അന്വേഷിക്കണമെന്ന്​ അനിൽ അക്കര എം.എൽ.എ. മുഖ്യമന്ത്രിയോട് ഫേസ്​ബുക്കിലൂ​ടെ 10 ചോദ്യങ്ങളുമുന്നയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ പുറത്തുവിടാത്തതെന്ത്, ലൈഫ് മിഷ​ൻെറ പക്കലുള്ള കരാറി​ൻെറ അടിസ്ഥാനത്തിൽ യു.എ.ഇ റെഡ് ക്രസൻറിന്​ എന്തുകൊണ്ട് വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം പണിയാൻ അനുമതി നൽകിയില്ല, നടപടിക്രമം അനുസരിച്ചുള്ള സർക്കാർ ഉത്തരവ് എന്തുകൊണ്ട് പുറത്തിറങ്ങിയില്ല, പദ്ധതിയിൽ യൂനിടാക്കിന്‌ പുറമെ സെയിൻ വെഞ്ചേഴ്​സ്​ എന്ന കമ്പനിയുടെ പങ്കാളിത്തമെന്താണ്, റെഡ് ക്രസൻറും ലൈഫ് മിഷനും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിൽ വടക്കാഞ്ചേരി വില്ലേജിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് രേഖപ്പെത്തിയിട്ടുണ്ടോ, ഇല്ലെങ്കിൽ ഇതിന് ഈ ഭൂമി ആരാണ് റെഡ് ക്രസൻറിനെ ഏൽപിച്ചത്, അതി​ൻെറ നടപടിക്രമങ്ങൾ പുറത്തുവിടുമോ, ഇവിടെ നിർമാണം നടത്തുന്ന യൂനിടാക്കിന് കെട്ടിടങ്ങൾ നിർമിക്കാനുള്ള ലൈസൻസുണ്ടോ, ഇവിടെ നടന്ന തട്ടിപ്പിൽ സ്വപ്​നക്കും ശിവശങ്കറിനും പുറമെ സി.പി.എമ്മിന്​ കമീഷൻ ലഭിച്ചിട്ടുണ്ടോ, യൂനിടാക്കിന് വിദേശ സംഘടനയുടെ ഫണ്ടുപയോഗിച്ച് പദ്ധതികൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതിയുണ്ടോ, 13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി നടപ്പാക്കേണ്ട അതേ ഭൂമിയില്‍ മറ്റൊരു പദ്ധതി നടപ്പാക്കാൻ നിലവിലുള്ള ഉത്തരവില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ, 140 കുടുംബങ്ങൾക്ക് പാർക്കാനുള്ള കെട്ടിട സമുച്ചയത്തി​ൻെറയും പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തി​ൻെറയും നിർമാണ മേൽനോട്ടം വഹിക്കുന്നത്​ ഏത് സർക്കാർ ഏജൻസിയാണ് എന്നീ ചോദ്യങ്ങളാണുന്നയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.