വിദേശത്ത് നിന്നെത്തിയ ഗർഭിണിക്ക് കോവിഡ്

കുന്നംകുളം: ഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. മരത്തംകോട് പുതിയ മാത്തൂരിൽ നിരീക്ഷണത്തിൽ കഴിയുന്ന 24 വയസ്സുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. റിയാദിലായിരുന്ന യുവതി ജൂലൈ നാലിനാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗർഭിണിയായതിനാലും രോഗ ലക്ഷണങ്ങൾ നേരിയ രീതിയിൽ പ്രകടമായതിനാലും കഴിഞ്ഞ ദിവസം ഇവരുടെ സ്രവ പരിശോധന നടത്തിയിരുന്നു. യുവതിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.