ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ കോർപറേഷൻ തീരുമാനം

എതിർപ്പുയർത്തി പ്രതിപക്ഷം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് വിമർശനം കൗൺസിൽ യോഗം ചേർന്നത് സുരക്ഷ മേഖലാ കാര്യാലയത്തിൽ തൃശൂർ: കെ.എസ്.ഇ.ബി കൈയൊഴിഞ്ഞതെന്ന് ആക്ഷേപമുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികളുമായി മുന്നോട്ട് പോകാൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കണ്ണംകുഴി, ആവേർകുട്ടി, ഇറ്റ്യാനി കാഞ്ഞിരംകൊല്ലി എന്നീ മൊത്തം 22.5 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികൾ നടപ്പാക്കാനാണ് കോർപറേഷൻ പദ്ധതി. വൈദ്യുതി ബോർഡ് തയ്യാറാക്കിയ േപ്രാജക്ട് റിപ്പോർട്ടുകൾക്കായി 3.85 കോടി രൂപയും സർക്കാറിൽ 31 ലക്ഷവും കോർപറേഷൻ കെട്ടിവെച്ചതാണ് പദ്ധതികൾ. ആദ്യം നടപ്പാക്കുന്ന അതിരപ്പിള്ളി വനമേഖലയിലെ കണ്ണൻകുഴി പദ്ധതിക്കാവശ്യമായ വനഭൂമി ലഭ്യമാക്കാനുള്ള നടപടിക്ക് കൗൺസിൽ പ്രതിപക്ഷ എതിർപ്പിനിടെ കൗൺസിൽ അംഗീകാരം നൽകി. 20 ഏക്കർ സ്ഥലമാണ് പദ്ധതിക്കാവശ്യം. വൻ അഴിമിതിക്കാണ് ഈ പദ്ധതിയെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ ആരോപിച്ചു. വൈദ്യുതി ഉപഭോഗത്തിൻെറ അഞ്ച്​ ശതമാനം പാരമ്പര്യേതര ലൈസൻസി ഉൽപാദിപ്പിക്കണമെന്ന റഗുലേറ്ററി കമീഷൻ വ്യവസ്ഥ പാലിക്കാനാണ് ചെറുകിട ജല വൈദ്യുത പദ്ധതികൾ ഏറ്റെടുക്കുന്നത്. 22.5 മെഗാവാട്ട് ഉൽപാദിപ്പിക്കാനാണ് പദ്ധതി. കണ്ണന്‍കുഴി ജല വൈദ്യുത പദ്ധതി ഏഴ് മെഗാ വാട്ട് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വനഭൂമി ഏറ്റെടുക്കൽ, ഡിസൈൻ തയ്യാറാക്കൽ, വായ്പ ലഭ്യമാക്കൽ എന്നിവയടക്കമുള്ള വിഷയങ്ങളിൽ തുടർനടപടികൾക്കായി അഡീഷനൽ സെക്രട്ടറിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തി. കോവിഡിൻെറ പശ്ചാത്തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ക്രമീകരിക്കുന്നതിനും ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഈ സാഹചര്യത്തില്‍ ലൈസന്‍സ് ഫീ, വസ്തുനികുതി, വ്യാപാര ലൈസന്‍സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ലൈസന്‍സുകള്‍, വിനോദ നികുതി തുടങ്ങിയവ പിഴപലിശ കൂടാതെ അടപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന വനവകുപ്പുകളുടെയും, റെഗുലേറ്ററി കമ്മീഷ​ൻെറയും അംഗീകാരമില്ലെന്നും കൗൺസിലി​ൻെറ ഭൂരിപക്ഷ അംഗീകാരമില്ലാത്ത പദ്ധതിക്ക് കോർപറേഷ‍​ൻെറ കൈവശം പണമില്ലെന്നും രാജൻ പല്ലൻ ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപറേഷന് വലിയ ജാഗ്രത കുറവുണ്ടായെന്നും പ്രതിപക്ഷം വിമർശിച്ചു. സാമ്പത്തിക നില പരുങ്ങലിലായ കോർപറേഷൻ വൻ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്നതാണ് പദ്ധതിയെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.