കാർഷിക സർവകലാശാലയിൽ ഔദ്യോഗിക വാഹന ദുരുപയോഗം

തൃശൂർ: കാർഷിക സർവകലാശാലയിൽ സ്വകാര്യ ആവശ്യങ്ങൾക്ക്​ ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഉദ്യോഗസ്ഥർ കിലോമീറ്ററുകൾ സഞ്ചരിച്ച്​ ഉച്ചക്ക് വീട്ടിൽ പോയി ഊണ് കഴിച്ച് വിശ്രമിച്ച്​ തിരിച്ചുവരാൻ പോലും സർവകലാശാലയുടെ വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ സർവകലാശാലയുടെ വാഹനം പൊലീസ് വാഹനത്തിൽ ഇടിച്ചിരുന്നു. ഡ്രൈവർ മാത്രമാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ, അദ്ദേഹം രേഖാമൂലം അധികാരപ്പെടുത്തുന്നവരോ ഇല്ലാതെ വാഹനം ഓടാൻ പാടില്ല എന്നാണ് ചട്ടം. ഓഫിസ് സമയത്ത് മണ്ണുത്തിയിൽ എത്തേണ്ടതില്ലാത്ത വാഹനം അമിത വേഗത്തിൽ മാർക്കറ്റ് റോഡിലൂടെ വന്നാണ്​ പൊലീസ്​ വാഹനത്തിൻെറ പിറകിൽ ഇടിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും ചുമതലയുള്ള ഉദ്യോഗസ്​ഥർ ഇക്കാര്യം സർവകലാശാലക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസുമായി ധാരണയിലെത്തുകയാണെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.