വടക്കാഞ്ചേരിയിൽ അത്യാധുനിക ക്രിമിറ്റോറിയം സ്ഥാപിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ

ചിത്രങ്ങൾ: tct mgkavu ac moideen 1, tct mgkavu ac moideen 2, tct mgkavu ac moideen 3 വടക്കാഞ്ചേരി: നഗരസഭയിലെ എങ്കക്കാട് മൂന്ന് കോടി രൂപ ചെലവിൽ ആധുനിക ക്രിമിറ്റോറിയം കിഫ്ബി വഴി യാഥാർഥ്യമാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. മാരാത്തുകുന്ന് ഡിവിഷനിലെ എങ്കക്കാട് നിലവിലുള്ള പൊതുശ്മശാനം ഉപയോഗപ്പെടുത്തിയാണ് പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്രിമിറ്റോറിയം യാഥാർഥ്യമാക്കുക. ഇതിനായുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി വകുപ്പി​ൻെറ 25 ലക്ഷം രൂപയുടെ കോർപസ് ഫണ്ടുപയോഗിച്ച് നവീകരിച്ച മാരാത്തുകുന്ന് കോളനിയിലെ കൈവഴികളുടെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാരാത്തുകുന്ന് സൻെററിൽ ചേർന്ന യോഗത്തിൽ നഗരസഭാധ്യക്ഷ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ, ലൈല നസീർ, ജയപ്രീത മോഹനൻ, കൗൺസിലർമാരായ വി.പി. മധു, പി.ആർ. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ എം.ആർ. സോമനാരായണൻ സ്വാഗതവും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.