ഹൈമാസ്​റ്റ്​ അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം

ഹൈമാസ്​റ്റ്​ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം വടക്കാഞ്ചേരി: നഗരസഭയിലെ ഹൈമാസ്​റ്റ്​ ലൈറ്റുകൾ ജനകീയ പങ്കാളിത്തത്തോടെ പ്രകാശിപ്പിക്കുന്നു. മുൻ എം.എൽ.എ സി.എൻ. ബാലകൃഷ്ണ​ൻെറ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച നാൽപ്പതിൽപരം ഹൈമാസ്​റ്റ്​ ലൈറ്റുകളിൽ ഭൂരിഭാഗവം കത്തുന്നില്ല. നിരവധിതവണ പ്രതിപക്ഷ കൗൺസിലർമാർ ഈ വിഷയം കൗൺസിലിൽ ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ വർഷം ഹൈമാസ്​റ്റ്​ അറ്റകുറ്റപ്പണിക്ക്​ പണം പോലും പദ്ധതിയിൽ വകയിരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ നഗരസഭയിലെ വടക്കാഞ്ചേരി മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റികൾ മുൻകൈ എടുത്ത് ഹൈമാസ്​റ്റ്​ ലൈറ്റുകൾ ജനകീയ പങ്കാളിത്വത്തോടെ ശരിയാക്കാൻ തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി ശനിയാഴ്ച എല്ലാ ഹൈമാസ്​റ്റ്​ ലൈറ്റുകളുടെയും പരിസരത്ത് യോഗം ചേർന്ന് ജനകീയ സമിതികൾ രൂപവത്​കരിക്കും. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസി​ൻെറ പ്രത്യേക യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പ്രസിഡൻറ്​ ജിജോ കുരിയൻ അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. അജിത്കുമാർ, എൻ.ആർ. സതീശൻ, മണ്ഡലം യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി വൈശാഖ് നാരായണസ്വാമി, പ്രസിഡൻറ് സി. വിജയൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.