ചാരായം വാറ്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ്​ മണ്ണ് കടത്തിന് അറസ്​റ്റിൽ

ചാരായം വാറ്റ് കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ്​​ മണ്ണ് കടത്തിന് അറസ്​റ്റിൽ ചെറുതുരുത്തി: ചാരായംവാറ്റ് കേസിൽ പ്രതിചേർത്ത് ഒളിവിൽ കഴിഞ്ഞ യുവാവ് കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടയിൽ പിടിയിലായി. മേലെ വെട്ടിക്കാട്ടിരി പള്ളിഞ്ഞാലിൽ വീട്ടിൽ അനീഷിനെ (38) ആണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. മണ്ണെടുക്കാനായി ഉപയോഗിച്ചിരുന്ന ജെ.സി.ബി അടക്കമാണ് അറസ്​റ്റ്​ ചെയ്തത്. ആറ്റൂർ അരങ്ങത്ത് പറമ്പിൽ ഉമൈഭയുടെ ഉടമസ്ഥതയിലുള്ള മുള്ളൂർക്കര ഫോറസ്​റ്റിനോട് ചേർന്നുള്ള 12 സൻെറ്​ സ്ഥലത്തുനിന്ന് കുന്നിടിച്ച് 700ഓളം ലോട് മണ്ണ് അനുമതിയില്ലാതെ കടത്തിയെന്ന പരാതിയെ തുടർന്നാണ് അനീഷ് പിടിയിലായത്. രണ്ടുമാസം മുമ്പ് മേലെ വെട്ടിക്കാട്ടിരിയിലെ വാടക മുറിയിൽ സഹോദരങ്ങൾ ഒന്നിച്ച് ചാരായം വാറ്റുന്നതിനിടയിൽ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടതായിരുന്നു. കൂടെയുണ്ടായിരുന്നവരെ അറസ്​റ്റ്​ ചെയ്തിരുന്നു. ഇവരിൽ നിന്നാണ് അനീഷിനെ അറിഞ്ഞിരുന്നത്. രണ്ട് കേസുകളും അനീഷിന് നേരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. ചിത്രം TT JCB മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബി ചിത്രം TT mannu plot മണ്ണ് മാന്തിയ സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.