കുന്നംകുളം വീണ്ടും ആശങ്കയിലേക്ക്; അഞ്ചുപേർക്ക് കോവിഡ്

ഒരുകുടുംബത്തിലെ മൂന്നുപേർക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കുമാണ്​ രോഗം കുന്നംകുളം: കുന്നംകുളത്ത് സമ്പർക്കത്തിലൂടെ മൂന്നുപേർ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം വീണ്ടും ആശങ്കയിൽ. കഴിഞ്ഞ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ചെറുകുന്ന് സ്വദേശിയായ മധ്യവയസ്ക​ൻെറ ഭാര്യ, ഇവരുടെ 13ഉം 18ഉം വയസ്സുള്ള മക്കള്‍ക്കും വിദേശത്തുനിന്ന് നാട്ടിലെത്തിയ രണ്ട് പേർക്കും കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ചെറുകുന്ന് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 16 പേരുടെ സ്രവ പരിശോധനയിൽനിന്നാണ് ഇവര്‍ക്ക് രോഗം ഉണ്ടെന്ന് നിർണയിച്ചത്. ചങ്ങരംകുളത്ത് സ്വകാര്യബാങ്കിൽ ജീവനക്കാരനായ ചെറുകുന്ന് സ്വദേശിയായ യുവാവിനാണ് കഴിഞ്ഞ ഒരാഴ്ച മുമ്പ്​ രോഗം സ്ഥിരീകരിച്ചത്. ഇയാൾ വീടിന്​ സമീപത്തെ പാത്ര നിർമാണ കേന്ദ്രത്തിൽ പതിവായി പോയിരുന്നു. പിന്നീടാണ് പാത്രനിർമാണക്കാരന് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ വീട്ടിലുള്ളവരും ക്വാറൻറീനിൻ കഴിയുന്നതിനിടെയാണ് ശനിയാഴ്ച ഭാര്യക്കും മക്കൾക്കും രോഗം നിർണയിക്കപ്പെട്ടത്. ഈ കുടുംബവുമായി സമ്പർക്കത്തിലുള്ള നിരവധിപേരുടെ സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്. വിദേശത്തുനിന്നും എത്തി ആര്‍ത്താറ്റ് ധ്യാനകേന്ദ്രത്തിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കിഴൂർ സ്വദേശിനിയായ 21കാരിക്കും ഒരുമാസത്തിന് മുമ്പ്​ വിദേശത്തുനിന്ന് വന്ന പെരുമ്പിലാവ് സ്വദേശിയായ 49കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നിനാണ് കിഴൂർ സ്വദേശിനി ദു​ൈബയിൽനിന്ന് നാട്ടിലെത്തിയത്. ഷാർജയിൽനിന്ന് കഴിഞ്ഞ ജൂൺ 19നാണ് പെരുമ്പിലാവ് സ്വദേശി നാട്ടിലെത്തിയത്. തുടർന്ന് 14 ദിവസം റൂം ക്വാറൻറീനിലും പിന്നീട് ഹോം ക്വാറൻറീനിലും കഴിയുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സഞ്ചരിച്ച വിമാനത്തിൽ യാത്രചെയ്തവരിൽ രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ചെറുകുന്ന് മേഖലയില്‍ ഇതോടെ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യവകുപ്പ്. കുന്നംകുളം ടൗൺ ഉൾപ്പെടെ നഗരസഭയിലെ എട്ട്​ വാർഡുകൾ കഴിഞ്ഞ ഒരാഴ്ചയായി കണ്ടെയിൻമൻെറ്​ സോണിലാണ്. ഇത് ഒരാഴ്ചത്തേക്കുകൂടി നീട്ടാനുള്ള നിർദേശമാണ് ആരോഗ്യ വിഭാഗം നൽകിയിട്ടുള്ളതെന്നറിയുന്നു. നഗരസഭ കുടുംബശ്രീ ജീവനക്കാരിക്കും രോഗം നിർണയിച്ചിരുന്നു. നഗരസഭ ആരോഗ്യവിഭാഗം ഇ​േപ്പാൾ രോഗം നിർണയിച്ചവരുടെ വാർഡുകളിൽ അണുനശീകരണവും നടത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ്​ രോഗം നിർണയിച്ച രണ്ടുപേരുടെ ഉറവിടം നാളിതുവരെയും കണ്ടെത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.