അതിരപ്പിള്ളിയിൽ കടുത്ത നിയന്ത്രണം; നാലാം വാർഡ് കണ്ടെയിൻമെൻറ്​ സോൺ

അതിരപ്പിള്ളിയിൽ കടുത്ത നിയന്ത്രണം; നാലാം വാർഡ് കണ്ടെയിൻമൻെറ്​ സോൺ അതിരപ്പിള്ളിയിൽ കടുത്ത നിയന്ത്രണം; നാലാം വാർഡ് കണ്ടെയിൻമൻെറ്​ സോൺ അതിരപ്പിള്ളി: പഞ്ചായത്തിൽ നാലാം വാർഡ് കണ്ടെയിൻമൻെറ്​ സോണാക്കി. കഴിഞ്ഞദിവസം നാലാം വാർഡിലെ താമസക്കാരനായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആലുവയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഇയാൾ. ഇയാളടക്കം ആലുവ മാർക്കറ്റിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സ്രവം എറണാകുളത്താണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളും ഇയാളുടെ ഭാര്യയും തൊഴിലുറപ്പ് ജോലികൾ ചെയ്തിരുന്നു. ഇരുവരുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഇ​േത തുടർന്ന് ആകെ 36 പേർ അതിരപ്പിള്ളിയിൽ നിരീക്ഷണത്തിലുണ്ട്​. കഴിഞ്ഞദിവസം തന്നെ അതിരപ്പിള്ളി മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആറ് വാർഡുകളിൽ കഴിഞ്ഞദിവസം തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ആയുർവേദ ആശുപത്രി പ്രവർത്തനം നിർത്തിവെച്ചിരുന്നു. അണുനശീകരണം നടത്തിയ ശേഷമേ ഇതേ കോമ്പൗണ്ടിലുള്ള കെ.എസ്.ഇ.ബി ഓഫിസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവൂ. അരൂർമുഴി മുതൽ അതിരപ്പിള്ളി വരെയുള്ള ഭാഗത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. വാർഡ് രണ്ടുമുതൽ ഏഴ് വാർഡുകളിലാണ് നിയന്ത്രണം. ഇവിടെ ഗതാഗതം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്​. ആനമല റോഡിലൂടെ പൊതുവാഹനങ്ങൾ മാത്രമേ കടത്തിവിടൂ. എന്നാൽ, അത്തരം വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും സ്​റ്റോപ് ഉണ്ടായിരിക്കുകയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.