ഇന്ന്​ പേപ്പർ ബാഗ്​ ഡേ; ന്യൂസ്​പേപ്പർ ബാഗ് ​ഫ്രം ജയിൽ

തൃശൂർ: ഉപയോഗ ശൂന്യമായ വർത്തമാന പത്രങ്ങൾകൊണ്ട്​ പേപ്പർകവറുകളുണ്ടാക്കാൻ വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ വിദഗ്​ധരായിക്കഴിഞ്ഞു. അതിനാലാണ്​ വിയ്യൂർ ജയിലിലെ വിൽപനകൗണ്ടറിലെ പ്രധാന ആകർഷണമായി ഭക്ഷ്യസാധനങ്ങൾ ഇട്ടുതരുന്ന പേപ്പർബാഗ്​ കവറുകൾ മാറുന്നത്​. കേന്ദ്രപദ്ധതിയായ ജൻശിക്ഷൻ സംസ്​ഥാനി​ൻെറ നേതൃത്വത്തിലാണ്​ വർഷംമുമ്പ്​ തടവുകാർക്ക്​ പേപ്പർബാഗ്​ പരിശീലനം നൽകിയത്​. 20 അന്തേവാസികൾക്ക്​ പരിശീലനം ലഭിച്ചു. ലോക്​ഡൗണിന്​ മുമ്പ്​ നൂറോളം കവറുകൾ വിൽപന കൗണ്ടർ വഴി വിറ്റഴിച്ചിരുന്നു. മാത്രമല്ല, ആവശ്യപ്പെടുന്നതിനനുസരിച്ച്​ വളരെ കൂടിയ തോതിലും ഉണ്ടാക്കി നൽകിയിട്ടുണ്ട്​. ലോക്​ഡൗണോടെ പേപ്പർ കവർ വിൽപനയുടെ നിരക്ക്​ വളരെ കുറഞ്ഞു. ഇപ്പോൾ മൂന്ന്​ ​അന്തേവാസികളാണ്​ ഇതി​ൻെറ ജോലിയിലുള്ളത്​​. ഒരാൾ 50ഓളം കവറുകൾ ഉണ്ടാക്കും. ഭക്ഷണസാധനങ്ങൾ ഇട്ടു നൽകുന്നതിന്​ പുറമെ പേപ്പർകവർ വേണമെങ്കിൽ ഒന്നിന്​ രണ്ടുരൂപ നൽകണം. ജൻശിക്ഷൺ സംസ്​ഥാൻ വഴി പേപ്പർ കവർ നിർമാണ യന്ത്രം വാങ്ങാൻ ജയിൽ അധികൃതർ നടപടി തുടങ്ങിയിരുന്നു. അതിനിടെയായിരുന്നു കോവിഡ്​ വന്നത്​. അങ്ങനെയായാൽ ടെക്​സ്​റ്റയിൽ കവർ ഉൾപ്പെടെ പ്രിൻറഡ്​ പേപ്പർ കവറുകളുടെ നിർമാണം ഏറ്റെടുക്കാനാകും. പടം: viyyur jail paper bag വിയ്യൂർ ജയിലിലെ അന്തേവാസികൾ പേ​പ്പർ ബാഗ്​ നിർമാണത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.