യൂത്ത് ലീഗ് പ്രതിഷേധം

വാടാനപ്പള്ളി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കലക്ടറേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയും വാടാനപ്പള്ളിയിൽ യൂത്ത് ലീഗി​ൻെറ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ വി.എം. മുഹമ്മദ് സമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. സുഹൈൽ, ട്രഷറർ കെ.എസ്. ഹുസൈൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഭാരവാഹികളായ എം.എ. ഷാജഹാൻ, പി.എസ്. ഷറഫുദ്ദീൻ, പി. സൽമാൻ ഖാലിദ് അക്ബർ വാടാനപ്പള്ളി, വി.എ. നിസാൻ, പി.എ. റമീസ്, എ.എസ്. ഷംനാസ്, സി.ആർ. സുഹൈൽ നേതൃത്വം നൽകി. പടം tk vtply leag prethishedham 1 ലീഗ് വാടാനപ്പള്ളിയിൽ നടത്തിയ പ്രതിഷേധം (ചിത്രങ്ങൾ: tk vtply food kit 1, tk vtply food kit 2) ഭക്ഷ്യകിറ്റ് വിതരണം അന്തിക്കാട്: അന്തിക്കാട് കെ.ജി.എം സ്കൂളിലെ 2019-2020 അധ്യയനവർഷം ഉച്ചഭക്ഷണ പദ്ധതിയിൽപെട്ട പ്രീപ്രൈറി വിഭാഗത്തിലെ 201 കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ഗീതഗോപി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അരിയും ഒമ്പത് ഇനങ്ങൾ അടങ്ങിയ കിറ്റാണ് തയാറാക്കിയിരിക്കുന്നത്. പ്രൈമറിയിലെ 401 കുട്ടികൾക്കുള്ള കിറ്റ് വിതരണം അടുത്ത ആഴ്ച നടക്കും. പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. ശ്രീവത്സൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ്​ ഫിജി ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂ, എം.പി.ടി.എ പ്രസിഡൻറ്​ റെജിന നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.