കിണറോളം ആഴമുള്ള ഓർമകളുമായി ഇരിങ്ങപ്പുറം; ഒരു നാട് കിണറി​െൻറ ചരിത്രമെഴുതുന്നു

കിണറോളം ആഴമുള്ള ഓർമകളുമായി ഇരിങ്ങപ്പുറം; ഒരു നാട് കിണറി​ൻെറ ചരിത്രമെഴുതുന്നു കിണറോളം ആഴമുള്ള ഓർമകളുമായി ഇരിങ്ങപ്പുറം; ഒരു നാട് കിണറി​ൻെറ ചരിത്രമെഴുതുന്നു ഗുരുവായൂര്‍: ഒരുനാട് തങ്ങൾക്ക് ജീവജലം പകർന്ന കിണറി​ൻെറ ചരിത്രമെഴുതുന്നു. ഒരുകാലത്ത് ഇരിങ്ങപ്പുറം ഗ്രാമത്തി​ലെ വലിയൊരു പ്രദേശത്തി​ൻെറ മുഴുവൻ ദാഹമകറ്റിയ വന്നേരി കിണറി​ൻെറ ചരിത്രമാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഗുരുവായൂർ നഗരസഭയുടെ ഭാഗമായ ഇരിങ്ങപ്പുറത്ത് പൊതുസ്ഥലത്താണ് ഈ കിണർ നിൽക്കുന്നത്. മണൽ പ്രദേശമായ ഇവിടെ നാല് മീറ്ററോളം വ്യാസമുള്ള കൽക്കിണർ ഒരു അദ്​ഭുതമാണ്. 'ഭൂതത്താൻമാർ ചേർന്ന് ഒറ്റ രാത്രികൊണ്ട് നിർമിച്ച കിണർ' എന്ന് വിശ്വസിച്ചുപോരുന്ന പഴമക്കാരുമുണ്ട്. ഈ കിണറടക്കം നഗരസഭയിലെ എല്ലാ കൽക്കിണറുകളും സംരക്ഷിക്കാൻ നഗരസഭ പദ്ധതി തയാറാക്കിയെങ്കിലും അത് ചുവപ്പുനാടയിൽ കുരുങ്ങി. ഈ സാഹചര്യത്തിലാണ് കിണറിനെ സംരക്ഷിക്കാൻ ദേശസാത്കൃത ബാങ്കുകളുടെ സഹായത്തോടെ വാർഡ് കൗൺസിലർ കൂടിയായ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ രംഗത്തുവന്നത്. നവീകരിച്ച കിണർ സമർപ്പിക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യും. പുസ്തകത്തി​ൻെറ പുറംചട്ട ഡിസൈൻ ചെയ്യാൻ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം 10ന് മുമ്പ് ചിത്രങ്ങൾ ലഭിക്കണം. ഫോൺ: 9947487878. മെയിൽ: abhilashguruvayur@gmail.com GVR Vanneri Kinar ഇരിങ്ങപ്പുറത്തെ വന്നേരി കിണർ GVR Vanneri Kinar MODEL കിണറി​ൻെറ നവീകരിച്ച മാതൃക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.