തട്ടിപ്പുകാരിക്ക്​ എതിരെ നടപടി എടുത്തില്ലെന്ന്​

തൃശൂർ: ബാങ്ക് മാനേജർ ചമഞ്ഞ് നിരവധി പേരിൽനിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് പവൻ സ്വർണവും കബളിപ്പിച്ച് തട്ടിയെടുത്ത യുവതിക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടും പൊലീസ്​ നടപടിയെടുത്തില്ലെന്ന് പരാതിക്കാരിലൊരാളായ ഡോ. കനകാ പ്രതാപ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യുവതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ അഡീഷനൽ സെഷൻസ്​ കോടതി തള്ളിയിരുന്നു. വിവിധ പൊലീസ്​ സ്​റ്റേഷനുകളിലായി രണ്ട് മാസത്തിനിടെ അനേകം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അറസ്​റ്റ്​ ചെയ്യാൻ പൊലീസ്​ നടപടിയെടുത്തില്ലെന്ന് പരാതിക്കാരിലൊരാളായ ഡോ. കനകാ പ്രതാപി​ൻെറ ആ​േരാപണം. കഴിഞ്ഞ മാർച്ചിലാണ് കനകാ പ്രതാപ് പൊലീസിൽ പരാതിപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിനിയായ റിതിഷയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ബാങ്ക് മാനേജരാണെന്നും ഐ.ആർ.എസ്​ റാങ്ക് ജേതാവാണെന്നും വിശ്വസിപ്പിച്ചാണ് പലരേയും പലവിധ തട്ടിപ്പുകൾക്ക് യുവതി ഇരയാക്കിയതെന്നാണ് ആക്ഷേപം. നിക്ഷേപ സമാഹരണ യജ്ഞം എന്ന പേരിൽ പലരിൽ നിന്നും 50 ലക്ഷം രൂപ വീതവും വാങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.