റോഡ് തകർന്ന് വെള്ളക്കെട്ട്​

പഴഞ്ഞി: കാട്ടകാമ്പാൽ പഞ്ചായത്തിലെ പട്ടിത്തടം ക്വാർട്ടേഴ്സ് റോഡി​ൻെറ ശോച്യവസ്ഥക്ക് പരിഹാരമായില്ല. രണ്ട് ക്വാർട്ടേഴ്സുകളിലും മറ്റും ഉൾപ്പെടെ 21 കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ റോഡിലെ വെള്ളക്കെട്ടാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പാടം നികത്തിയാണ് ഇവിടെ വർഷങ്ങൾക്ക് മുമ്പ്​ വീടുകൾ നിർമിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പരിഹാരമുണ്ടാകുമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ വാഗ്​ദാനം നൽകാറുണ്ടെങ്കിലും അതും പാഴ്വാക്കായി മാറിയിരിക്കുകയാണ്. പ്രധാന റോഡിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഈ മേഖലയിലേക്കാണ്. വെള്ളക്കെട്ട് മൂലം കാൽനടപോലും ദുരിതമാണ്. (പടം TC pazhyanji pattithadam qurtize പഴഞ്ഞി പട്ടിത്തടം ക്വാർട്ടേഴ്സ് റോഡിലെ വെള്ള​ക്കെട്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.