തൃശൂർ: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന, സ്ഥിരാധ്യാപക തസ്തികകൾ ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ടഡ് കൊളീജിയറ്റ് എജുക്കേഷൻ സംഘടിപ്പിച്ച ധർണ ഓൺലൈനിലൂടെ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി സമരാഗ്നി തെളിയിച്ച് സംസാരിച്ചു. സാഹിത്യ-സംഗീതനാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കൊളീജിയറ്റ് എജുക്കേഷൻ സംസ്ഥാന കൺവീനർ എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. ജോബി തോമസ്, എ.ഐ.ഡി.വൈ.ഒ ജില്ല പ്രസിഡൻറ് എ.എം. സുരേഷ്, സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ജി. നാരായണൻ, വി.എസ്. ഗിരീശൻ, സോയ ജോസഫ്, കെ.ആർ. സൗമ്യ, ആദർശ് തുടങ്ങിയവർ സംസാരിച്ചു. ഡോ. അജിത്ത് എസ്. ഭരതൻ സ്വാഗതവും കെ.ഡി. ശ്രുതി നന്ദിയും പറഞ്ഞു. പടം united actionfor protected teachers തൃശൂർ കലക്ടറേറ്റിന് മുന്നിൽ യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ടഡ് കൊളീജിയറ്റ് എജുക്കേഷൻ സംഘടിപ്പിച്ച ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.