ബോണ്ട് സർവിസുമായി ഗുരുവായൂർ കെ.എസ്.ആർ.ടി.സി

ഗുരുവായൂർ: സ്ഥിരം യാത്രക്കാർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബോണ്ട് സർവിസുകൾ ആരംഭിക്കുന്നു. ഇതിനുള്ള രജിസ്േട്രഷൻ ഗുരുവായൂർ യൂനിറ്റിൽ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിനുകൂടിയാണ് ബോണ്ട് സർവിസ്. ജോലിക്കാരെ ഉദ്ദേശിച്ചാണ് ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) നോൺസ്​റ്റോപ് ബസുകൾ സർവിസ് നടത്തുക. സ്​റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ റൂട്ടിൽ അവരവരുടെ ഓഫിസിന് സമീപം ഇറക്കുകയും അവിടെനിന്ന് തിരിച്ച്​ എടുക്കുകയും ചെയ്യും. ബോണ്ട് സംവിധാനം വേണ്ട സ്ഥിരംയാത്രക്കാർ 10, 20, 25 ദിവസം എന്ന കണക്കിൽ മുൻകൂട്ടി പണം അടച്ച് ഡിപ്പോയിൽനിന്ന് ബോണ്ട് ടിക്കറ്റുകൾ കൈപ്പറ്റണം. യാത്രയിൽ ഈ കാർഡ് കാണിച്ചാൽ മതി. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാണ്. ഇവർക്ക് ഗുരുവായൂർ ഡിപ്പോയിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഗുരുവായൂർ - കൊടുങ്ങല്ലൂർ - പറവൂർ വഴി എറണാകുളം, ഗുരുവായൂർ - കുന്നംകുളം വഴി തൃശൂർ, ഗുരുവായൂർ - പട്ടാമ്പി വഴി പാലക്കാട് എന്നീ മൂന്ന് റൂട്ടുകളിലാണ് ബോണ്ട് സർവിസ് ആരംഭിക്കുക. ഫോൺ: 0487 2556450, 9188526751.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.