മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിർമാണം വൈകും

തൃശൂർ: മണ്ണുത്തി-വടക്കുഞ്ചേരി ആറുവരിപ്പാത നിർമാണം 2021 ആഗസ്​റ്റിൽ മാത്രമേ പൂർത്തിയാവുകയുള്ളൂവെന്ന് ദേശീയപാത അതോറിറ്റി. പൊതുപ്രവർത്തകൻ ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ദേശീയപാത അതോറിറ്റിയുടെ മറുപടി. ഇന്ത്യ-ചൈന സംഘർഷ സാഹചര്യത്തിൽ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതും ദേശീയപാത നിർമാണത്തിന്​ തിരിച്ചടിയാകും. നിർമാണം ഏറ്റെടുത്ത തൃശൂർ എക്സ്പ്രസ് വേ കമ്പനിയിൽ ചൈന റെയിൽവേ 18 ഗ്രൂപ്പി​ന്​ 26 ശതമാനം ഓഹരിയുണ്ട്​. ഇവരെ പ്രവൃത്തികളിൽനിന്ന് ഒഴിവാക്കണമെന്ന നിലപാട് കൂടുതൽ സങ്കീർണതയിലേക്ക്​ മാറ്റിയേക്കും. അങ്ങനെയെങ്കിൽ നിർമാണം പൂർത്തിയാവാനുള്ള കാലാവധി പിന്നെയും നീളും. മുളയം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. ഇത് കഴിഞ്ഞാലേ പ്രവൃത്തി തുടങ്ങൂ എന്നാണ് കമ്പനി നിലപാട്. റോഡ് നിർമാണത്തി​ൻെറ 90 ശതമാനം പൂർത്തിയായാൽ ടോൾ പിരിക്കാൻ അനുമതി നൽകുമെന്നും ദേശീയപാത അതോറിറ്റി മറുപടിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.